ഡല്‍ഹി: 2022 ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18 നും 22 നും ഇടയിലായി നടക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷമായിരിക്കും ഇന്ത്യന്‍ ടീം സിംബാബ്‌വെയിലേക്ക് യാത്ര തിരിക്കുക. ഇന്ത്യയുടെ രണ്ടാം നിര ടീമായിരിക്കും സിംബാബ്‌വെയില്‍ കളിക്കുക.
സിംബാബ്‌വെ പര്യടനത്തിനുശേഷം ഏഷ്യ കപ്പ് ആരംഭിക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. അങ്ങനെയാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള യുവനിരയ്ക്ക് ടീമില്‍ അവസരമുണ്ടാകും.