മുംബൈ: ഇന്ത്യന്‍ വനിതാ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സ പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. ഓസ്‌ടേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് മത്സരത്തില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് പ്രഖ്യാപനം.
ഈ സീസണോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ സംബന്ധിച്ച ശക്തമായ സൂചനകള്‍ സാനിയ നല്‍കിയത്.
‘ഇത് എന്റെ അവസാന സീസണായിരിക്കും, ഇക്കാര്യം തീരുമാനിച്ചു. സുപ്രധാന തീരുമാനം ആഴ്ചയ്ക്കകം ഉണ്ടാവും. എനിക്ക് സീസണ്‍ പൂര്‍ത്തിയാക്കുമോ എന്നപോലും നിലനില്‍ക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ല, പക്ഷേ പൂര്‍ത്തിയാക്കണം എന്നാണ് ആഗ്രഹം. എന്നായിരുന്നു സാനിയ മിര്‍സയുടെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ ലേഖകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു.
തീരുമാനത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്, യാത്രകള്‍ മൂന്നു വയസുള്ള മകനെ ബാധിക്കുന്നു. അവനോടൊപ്പം നില്‍ക്കേണ്ട സമയമാണ്. എന്റെ ശരീരം ക്ഷീണിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. കാല്‍മുട്ടില്‍ വേദനയുണ്ട്. എന്നാല്‍ തോല്‍വിക്ക് കാരണം അതാണ് എന്ന് പറയുന്നില്ല, പക്ഷേ ഫോമിലേക്ക് തിരിച്ച് വരും എന്ന് കരുതുന്നില്ല, പ്രായം വര്‍ധിച്ചെന്നും മെല്‍ബണ്‍ പാര്‍ക്കിലെ മത്സരത്തിന് ശേഷം വ്യക്തമാക്കുന്നു.
വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യവും താരത്തെ ആദരിച്ചിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.