കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍17 താരം മുങ്ങിമരിച്ചു. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത് സ്വദേശിയാണ്.
പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്.
അണ്ടര്‍17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. സംഘത്തിലെ നാല് പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു.
പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്ന് സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.