ന്യൂഡല്‍ഹി: ഇന്ത്യന്‍ അണ്ടര്‍ 17 താരം ഫിഫയുടെ റെക്കോര്‍ഡില്‍. ഇന്ത്യന്‍ ആരോസിന്റെ പ്രതിരോധ താരമായ ജിതേന്ദ്ര സിങാണ് ഫിഫയുടെ റെക്കോര്‍ഡുകളില്‍ ഇടം നേടിയിരിക്കുന്നത്. നിലവില്‍ ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററാണ് ജിതേന്ദ്ര സിങ് .
‘ദി വീക്ക് ഇന്‍ നമ്പേഴ്സ്’ എന്ന സെഗ്മെന്റിലാണ് പതിനാറുകാരനായ താരം സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോക കപ്പില്‍ ഇന്ത്യന്‍ താരമായിരുന്നു ജിതേന്ദ്ര സിങ് .
NEW RECORD?
Learn how Indian Arrows defender Jitendra Singh made ??@ILeagueOfficial history in our weekly look at the numbers in football
STATS?https://t.co/YGD94bX2Z2 pic.twitter.com/oW4Sa8rFKe
— FIFA.com (@FIFAcom) January 6, 2018
ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്ത മൊഹമ്മദ് സലായും ഫിഫയുടെ സെഗ്മെന്റില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഫുട്ബോള്‍ ലോകത്ത് നടക്കുന്ന സുപ്രധാന സംഭവങ്ങളാണ് ഫിഫയുടെ വീക്കിലി സെഗ്മെന്റില്‍ ഉള്‍പ്പെടുത്തുക.