ഇന്ത്യന്‍ വെല്‍സ് : ഫെഡററും ഡെല്‍പോട്രോയും തമ്മില്‍ ഏറ്റുമുട്ടും

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും ഏറ്റുമുട്ടും.

സെമിയില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഫെഡറര്‍ ക്രൊയേഷ്യയുടെ ബോര്‍ണ കോറികിനെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 5-7, 6-4, 6-4. ഇന്ത്യന്‍ വെല്‍സില്‍ ആറാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്. കരിയറിലെ 22ാം സിംഗിള്‍സ് കിരീടമാണ് ഡെല്‍പോട്രോ ലക്ഷ്യമിടുന്നത്.

Top