ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന-ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന-ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിന ടീമിനെ മിതാലി രാജും ട്വന്റി 20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും.

ദേവിക വൈദ്യ, സുഷ്മ വര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവരെ ടീമില്‍ നിന്നൊഴിവാക്കി പകരം താനിയ ഭാട്ടിയ, മാന്‍സി ജോഷി, പൂനം റൗത്ത് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഏകദിന ടീം പ്രഖ്യാപിച്ചത്.

ട്വന്റി20 യില്‍ രാജേശ്വരി ഗായക്വാഡ്, മോന മേശ്രാം, പൂജ വസ്ട്രാക്കര്‍ എന്നിവര്‍ പുറത്ത് പോയി. പകരം ദയാലന്‍ ഹേമലത, താനിയ ഭാട്ടിയ, രാധ യാദവ്, അരുന്ധതി റെഡ്ഢി എന്നിവര്‍ ടീമിലെത്തി.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ പേസര്‍ ജുലന്‍ ഗോസ്വാമി ട്വന്റി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഏകദിന ടീം: മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാജേശ്വരി ഗയക്‌വാദ്, മാന്‍സി ജോഷി, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂനം റാവുത്.

ട്വന്റി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിതാലി രാജ്, ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, എക്ത ഭിഷ്ട്, പൂനം യാദവ്, രാധ യാദവ്, മാന്‍സി ജോഷി, ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി.

Top