ഏഷ്യ കപ്പില്‍ ആദ്യ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ വനിതാ ടീം

india-cricket

ര്‍മ്മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏഷ്യ കപ്പില്‍ ആദ്യ തോല്‍വിയേറ്റു വാങ്ങി. ബംഗ്ലാദേശിനോട് 7 വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ന് വരെ കളിച്ച 34 മത്സരങ്ങളിലും വിജയം മാത്രം സ്വന്തമാക്കിയ ഇന്ത്യയുടെ ഏഷ്യ കപ്പിലെ ആദ്യ തോല്‍വിയാണിത്.

മുമ്പ് 22 ഏകദിനങ്ങളും 8 ടി-20 മത്സരങ്ങളുമാണ് ഇന്ത്യ ഏഷ്യ കപ്പിനു കീഴില്‍ കളിച്ചിട്ടുള്ളത്‌. അവയിലെല്ലാം വിജയം നേടാനായിരുന്നുവെങ്കിലും ബുധനാഴ്ച നടന്ന കളിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കാലിടറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ 19.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു.

Top