ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസിന്റെ പതിമൂന്നാം ദിനമായ ഇന്ന് സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങള്‍ ഇറങ്ങും. ജപ്പാന്‍ ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കി.
ഇന്ത്യന്‍ സമയം വൈകീട്ട് 6:30നു ആണ് ഫൈനല്‍. കരുത്തരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശം. ഗുര്‍ജിത്താണ് ഗോള്‍ നേടിയത്. സ്‌ക്വാഷ് ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകളും ഇന്ന് സെമിയില്‍ ഉണ്ട്. ബോക്‌സിങ് സെമിയില്‍ വികാസ് കൃഷനും അമിതും മത്സരിക്കും. നിലവില്‍ 13 സ്വര്‍ണവുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.