ഇന്ത്യന്‍ യുവനിരയ്ക്ക് പത്ത് വിക്കറ്റ് വിജയം ; എട്ടു ഓവറില്‍ ലക്ഷ്യം നേടി

under 19

വെല്ലിങ്ടണ്‍: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. ദുര്‍ബലരായ പാപ്പുവ ന്യൂഗിനിയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ഓസീസിനെ 100 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

എട്ടു ഓവറില്‍ വിക്കറ്റ് നഷ്ടപ്പെത്താതെ ഇന്ത്യ 64 റണ്‍സിന് പാപ്പുവ ന്യൂഗിനിയെ പുറത്താക്കി. 36 പന്തില്‍ 57 റണ്‍സുമായി ക്യാപ്റ്റന്‍ പൃഥ്വി ഷായാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഒമ്പതു റണ്‍സുമായി മനോജ് കര്‍ള ക്യാപ്റ്റനെ പിന്‍തുണച്ചു.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ അങ്കുല്‍ റോയി 6.5 ഓവറില്‍ 14 റണ്‍സ് മാത്രം എടുത്ത് പാപ്പുവ ന്യൂഗിനിയുടെ സ്‌കോര്‍ കുറയ്ക്കുകയായിരുന്നു. 15 റണ്‍സെടുത്ത സാമാണ് പാപ്പുവയുടെ ടോപ്പ് സ്‌കോറര്‍.

Top