Indians in Panama Papers list: Amitabh Bachchan, KP Singh, Aishwarya Rai, Iqbal Mirchi, Adani elder brother

ന്യൂഡല്‍ഹി: പനാമയില്‍ ബാങ്ക് അക്കൗണ്ടുള്ള 500 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്. ഇതില്‍ പ്രമുഖരായ ഇന്ത്യന്‍ വ്യകതികളുടെ പേരുമുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെകയുടെ നിര്‍ണായക രേഖകളാണ് ചോര്‍ന്നത്.

ഇന്ത്യക്കാരുടെ പട്ടികയില്‍ നടന്‍ അമിതാഭ് ബച്ചന്‍, നടി ഐശ്വര്യാ റായ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി തുടങ്ങിയ പ്രമുഖരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഡിഎല്‍എഫ് ചെയര്‍മാന്‍ കെപി സിംഗും പട്ടികയിലുണ്ട്.

വ്യാജ അക്കൗണ്ടുകളിലായാണ് ഇവര്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. 234 പാസ്‌പോര്‍ട്ടുകളും പണം നിക്ഷേപിച്ചതിന്റെ ഭാഗമായി മൊസാക് ഫൊന്‍സേകയില്‍ ഇവര്‍ കൈമാറ്റം ചെയ്തിട്ടുണ്ട്. ലോകത്തെ പല കമ്പനി ഉടമകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇവിടെ നേരിട്ടോ ബിനാമി പേരിലോ കള്ളപ്പണ നിക്ഷേപമുണ്ട്.

Top