സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് നിക്ഷേപം കുറവ്; സ്വിസ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് നിക്ഷേപം കുറവാണെന്ന് സ്വിസ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍.

ദുബായ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ സാമ്പത്തിക ഇടങ്ങളില്‍ എത്ര നിക്ഷേപമാണുള്ളതെന്ന് ഔദ്യോഗിക വിവരം ലഭ്യമല്ലെന്നും അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 120 കോടി ഫ്രാങ്കിന്റെ അതായത് ഏകദേശം 8392 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കിലുള്ളത് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Top