മെല്‍ബണ്‍: ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്ത് വിസിറ്റിങ് വിസ ഓണ്‍ലൈനിലൂടെ.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ പുതിയ തീരുമാനം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഓണ്‍ലൈന്‍ വിസിറ്റിങ് വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് ഇനിമുതല്‍ വളരെ എളുപ്പമായിരിക്കുമെന്ന് ഡി ഐ ബി പി സഹമന്ത്രി അലെക്സ് ഹാവ്ക്ക് പറഞ്ഞു.
വിനോദസഞ്ചാരത്തിനും ബിസിനസിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങള്‍ക്കായി വിസിറ്റിങ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തില്‍ മാത്രം 65,000 സന്ദര്‍ശക വിസയാണ് ഇന്ത്യക്കാര്‍ക്ക് ഡി ഐ ബി പി അനുവദിച്ചത്.
ഇന്ത്യന്‍ സന്ദര്‍ശകരുടെ ഈ വര്‍ധിച്ച ആവശ്യമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.