ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ബഹ്‌റൈനില്‍ രോഗബാധിതരായവരുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലൂടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അതേസമയം രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷന്‍മാരാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരന്‍ ഐ സെന്ററില്‍ ജോലി ചെയ്തിരുന്ന 61കാരനാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളില്‍ നിന്നുമാണ് മറ്റ് അഞ്ച് ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് പറയുന്നത്.