കൊറോണ ഭീതി; ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. എച്ച്.എസ് പ്രണോയ്, സമീര്‍ വെര്‍മ, സൗരഭ് വെര്‍മ, തുടങ്ങിയ താരങ്ങളാണ് പിന്മാറിയത്.

ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് രംഗറെഡ്ഡി എന്നിവരും മത്സരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സെയ്ന നെഹ്വാള്‍, പി.വി സിന്ധു, കെ. ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, എന്‍ സിക്കി റെഡ്ഡി, പ്രണവ് ജൈറി ചോപ്ര എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കായിക താരങ്ങള്‍ ബാഡ്മിന്റണില്‍ നിന്നും പിന്മാറുന്ന വിവരം ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ താരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

Top