താനെ: ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ് ഡിക്ടറ്റീവ് രാജാനി പണ്ഡിറ്റ് അറസ്റ്റില്‍.വ്യക്തികളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചു എന്ന കുറ്റത്തിനാണ് രാജാനിയെ അറസ്റ്റ് ചെയ്തത്. താനെ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രാജാനിയ്ക്കൊപ്പം സന്തോഷ് പണ്ട്ഗളേ, പ്രശാന്ത് സോനവാനേ എന്നീ മറ്റ് രണ്ട് ഡിറ്റക്ടീവുകളും പൊലീസ് പിടിയിലായിട്ടുണ്ട്.
രാജാനി പണ്ഡിറ്റിനെതിരെ ശക്തമായ തെളവുകളുണ്ടെന്നും അഞ്ച് പേരുടെ കോള്‍ വിവരങ്ങളാണ് ഇത്തരത്തില്‍ ഇവര്‍ ചോര്‍ത്തിയതെന്നും പൊലീസ് അറിയിച്ചു. വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്ന് താനെ പൊലീസ് മേധാവി പരം ബീര്‍ സിങ് പറഞ്ഞു.