രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,32,726 ആയി.

 

ഇതിനോടകം കോവിഡില്‍നിന്ന് മുക്തി നേടിയത് 84,78,124 പേരാണ്. ഇതില്‍ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. നവംബര്‍ 20 വരെ 13,06,57,808 സാമ്പിളുകളാണ് പരിശോധിച്ചത്. മാത്രമല്ല ഇന്നലെ മാത്രം 10,66,022 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവിൽ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

Top