ഇന്ത്യയുടെ കോവിഡ് വാക്സിൻ സൗദി അറേബ്യയ്ക്കും

ല്‍ഹി : ഓക്സ്ഫഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ സൗദി അറേബ്യയ്ക്കു കൂടി നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, യൂറോപ്പിലേക്ക് വാക്സീൻ അയയ്ക്കില്ലെന്നും അങ്ങനെ ചെയ്താൽ ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീൻ വിതരണത്തെ ബാധിക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല റോയിട്ടേഴ്സിനോടു പറഞ്ഞു. നിലവിൽ 2.4 മില്യൺ ഡോസുകളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷം. ഇതു മാർച്ച് അവസാനത്തോടെ 30% വർധിപ്പിക്കും.

Top