ജീപ് കോമ്പസ് ഇന്ത്യയില്‍ എത്തിയിട്ട് കുറച്ചു നാളുകളായതേയുള്ളു.
ജീപ് കോമ്പസിന്റെ ആരാധകർ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എസ്‌യുവിയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവും ജീപ് ആരംഭിച്ചു കഴിഞ്ഞു.
ഇതിനിടയിൽ ഇന്ത്യയുടെ ആദ്യ മോഡിഫൈഡ് ജീപ് കോമ്പസ് പുറത്ത് വന്നിരിക്കുകയാണ്. കോയമ്പത്തൂര്‍ ആസ്ഥാനമായ കിറ്റ്അപ്പ് ഓട്ടോമോട്ടീവാണ് കോമ്പസിനെ മോഡിഫൈ ചെയ്ത് ശ്രദ്ധ നേടിയിരിക്കുന്നത്.
ബ്ലാക്ഡ്-ഔട്ട് എലമന്റുകള്‍ക്ക് പേര് കേട്ട ജീപ് കോമ്പസ് എക്സ്റ്റീരിയര്‍ ഡിസൈനിന്റെ മുഖം പാടെ മാറ്റിയിരിക്കുകയാണ് കിറ്റ്അപ് ഓട്ടോമോട്ടീവ്.
ഫ്രണ്ട് ബമ്പറിലും, റിയര്‍ ബമ്പറിലും, വീല്‍ ആര്‍ച്ചുകളിലും ബോഡി കളേര്‍ഡ് കസ്റ്റം ബ്രൈറ്റ് റെഡ് ഷെയ്ഡ് തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.
ഗ്ലോസി ബ്ലാക് റൂഫിനോട് നീതി പുലര്‍ത്തുന്ന ബ്ലാക് ഡീറ്റെയ്‌ലിംഗാണ് ടെയില്‍ ലാമ്പുകള്‍ക്കും, ഫ്രണ്ട് ഗ്രില്ലിനും കീഴില്‍ കിറ്റ്അപ് ഓട്ടോമോട്ടീവ് നല്‍കിയിരിക്കുന്നു.
ടൈറ്റാനിയം ഫിനിഷ് നേടിയ അലോയ് വീലുകളില്‍ റെഡ് ഹൈലൈറ്റുകളും ആകർഷണമാണ്.
സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഉള്‍പ്പെടാത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഫോഗ് ലാമ്പുകളും സ്‌പെഷ്യല്‍ ലൈറ്റിംഗ് പാക്കേജിന്റെ ഭാഗമായി കസ്റ്റം കോമ്പസില്‍ ഒരുങ്ങിയിട്ടുണ്ട്.