ജി-സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു; ഇത് 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി-സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ഫ്രാന്‍സിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് ജി-സാറ്റ് 30യുമായി കുതിച്ചുയര്‍ന്നത്. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജി-സാറ്റ് 30.

ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 30 വിക്ഷേപണം.ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്‌ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി പറ്റും.

2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐഎസ്ആര്‍ഒയുടെ കണക്കു കൂട്ടല്‍. യൂട്ടെല്‍സാറ്റ് കണക്റ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് ബഹിരാകാശത്തെത്തിക്കും.

Top