ഇന്ത്യയുടെ ആദ്യ സൗരഗവേഷണ പേടകം ആദിത്യ എല്‍-1 നിര്‍ണായക ഘട്ടം താണ്ടി മുന്നോട്ട്

ന്ത്യയുടെ ആദ്യ സൗരഗവേഷണ പേടകം ആദിത്യ എല്‍-1 നിര്‍ണായക ഘട്ടം താണ്ടി മുന്നോട്ട്. പേടകത്തിലെ ഏഴ് ശാസ്ത്ര ഉപകരണങ്ങളില്‍ രണ്ടാമത്തേതും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

സ്വിസ് രേഖപ്പെടുത്തിയ സൗരവികിരണങ്ങളിലെ ഊര്‍ജ വ്യതിയാനത്തിന്റെ ആദ്യ ഹിസ്റ്റഗ്രാം ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഉപകരണത്തിലെ സെന്‍സറുകളില്‍ ഒന്നില്‍നിന്ന് നവംബറില്‍ രണ്ട് ദിവസങ്ങളിലായി ലഭിച്ച സാമ്പിള്‍ എനര്‍ജി ഹിസ്റ്റോഗ്രാം, പ്രോട്ടോണ്‍ (H+), ആല്‍ഫ കണങ്ങള്‍ എണ്ണത്തിലെ വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്നു. സ്വിസിന്റെ ദിശാസൂചന കഴിവുകള്‍ സൗരവാത പ്രോട്ടോണുകളുടെയും ആല്‍ഫ കണങ്ങളുടെയും കൃത്യമായ അളവുകള്‍ ലഭ്യമാക്കും. സൗരവാതത്തിന്റെ ഗുണവിശേഷതകള്‍, അടിസ്ഥാന പ്രക്രിയകള്‍, ഭൂമിയില്‍ അവയുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ദീര്‍ഘകാല ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്‍കുന്നു.

ഏഴ് പേലോഡുകളാണ് സൂര്യരഹസ്യം അനാവരണം ചെയ്യാനും പഠിക്കുന്നതിനുമായി ആദിത്യ എല്‍ – 1 പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ടാമത്തെ പേ ലോഡാണ് ഇപ്പോള്‍ കാര്യക്ഷമമായിരിക്കുന്നത്. കഴിഞ്ഞ മാസം പ്രധാന പഠനോപകാരണമായ സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലെസ്‌കോപ് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സൂര്യനിലെ ഊര്‍ജ കണങ്ങളെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം.വരും ദിവസങ്ങളില്‍ ബാക്കി അഞ്ച് പേ ലോഡുകള്‍ കൂടി ഘട്ടം ഘട്ടമായി പ്രവര്‍ത്തനക്ഷമാകും. ഇതോടെ സൂര്യനെ സംബന്ധിക്കുന്ന ഒരു സമഗ്ര ചിത്രം ലഭിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

ഒരു ആകാശ ഗോളത്തിന്റെയും നിഴല്‍ പതിച്ചു അലോസരമാകാതെ സൂര്യനെ നിരീക്ഷിക്കാന്‍ ഈ പോയിന്റില്‍ നിന്നുകൊണ്ട് ആദിത്യ എല്‍-1നു സാധിക്കും. അഞ്ച് വര്‍ഷവും രണ്ടു മാസവുമാണ് ആദിത്യ എല്‍ -1ന്റെ ദൗത്യ കാലാവധി.നാല് മാസം മുന്‍പ് ലോഞ്ച് ചെയ്ത ആദിത്യ എല്‍-1 ജനുവരി ഏഴിന് മുന്‍ നിശ്ചയിച്ച പ്രകാരം ലഗ്രാഞ്ച്-1 എന്ന പോയിന്റില്‍ എത്തിച്ചേരും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാവുകര്‍ഷണ ബലം സമാനമായി മാറുന്ന നാല് ബിന്ദുക്കളില്‍ ഒന്നാണ് ലഗ്രാഞ്ച് 1. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ് സ്ഥിതി ചെയ്യുന്നത്.

 

Top