വീണ്ടും അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ; ജി.ഡി.പി 7.7 ശതമാനം

ന്യൂഡല്‍ഹി: അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവിയുമായി വീണ്ടും ഇന്ത്യ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.7 ശതമാനം ജി.ഡി.പി വളര്‍ച്ച ഇന്ത്യ നേടിയതോടെയാണ് അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇന്ത്യക്ക് തിരികെ ലഭിച്ചത്.

കൃഷി(4.5), ഉല്‍പാദനം(9.1), നിര്‍മാണ മേഖല(11.5) എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ജി.ഡി.പി വളര്‍ച്ച നിരക്ക്. ഇന്ത്യന്‍ സമ്പദ്്‌വ്യവസ്ഥ 7.3 ശതമാനം നിരക്കില്‍ വളരുമെന്നായിരുന്ന റോയിട്ടേഴ്‌സിന്റെ പ്രവചനം.

പ്രമുഖ ക്രെഡിറ്റ് റേറ്റിങ് എജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ജി.ഡി.പി റേറ്റ് കഴിഞ്ഞ ദിവസം 7.3 ശതമാനം ആയി കുറിച്ചിരുന്നു.

Top