ഇന്ത്യയിലെ ജിഡിപി നിരക്ക് മെച്ചപ്പെട്ടു : റിസർവ് ബാങ്ക്

രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ച നിരക്ക് മെച്ചപ്പെടുമെന്ന് റിസര്‍വ്ബാങ്ക്. നിലവിലെ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് മുകളിലെത്തും. ആര്‍ബിഐ വിലയിരുത്തല്‍ വന്നതോടെ ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായി. പലിശ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ വായ്പാനയം ആര്‍ബിഐ പ്രഖ്യാപിച്ചു.

വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് 7.5 ശതമാനമാകുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

Top