ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയ്ക്ക് 37 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയ്ക്ക് വര്‍ധന. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതായി രേഖപ്പെടുത്തിയത്. 37 ശതമാനം വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം ഇന്ത്യന്‍ സ്വര്‍ണ വിപണിയുടെ വളര്‍ച്ചയെ കാര്യമായ സ്വാധീനം ചെലുത്താനിടയുണ്ട്.

2020ല്‍ ആദ്യ മൂന്ന് മാസങ്ങളിലായി 102 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാര്‍ വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 38 ടണ്‍ വര്‍ധിച്ച് 140 ടണ്‍ ആയി. സ്വര്‍ണവില കുതിക്കുമ്പോഴും ഇന്ത്യയില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്റാണ് ഉള്ളത്. 14 ശതമാനം വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് 39 ശതമാനവും നിക്ഷേപം 34 ശതമാനവും വര്‍ധിച്ചു. 10ഗ്രാം സ്വര്‍ണത്തിന് ശരാശരി വില 47,131 രൂപയാണ്.

Top