ഇന്ത്യയ്ക്ക് മികച്ച തുടക്കം; ലങ്കയ്ക്കെതിരെ ഇന്ത്യ രണ്ടിന് 116 റണ്‍സ് നേടി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി.

ഓപ്പണര്‍ മുരളി വിജയ് 51 റണ്‍സും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 17 റണ്‍സും നേടി ക്രീസിലുണ്ട്. ലോകേഷ് രാഹുലിനു പകരം ടീമില്‍ ഇടം നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (23), ചേതേശ്വര്‍ പൂജാര (23) എന്നിവര്‍ പുറത്തായി.

ധവാനെ ദില്‍റുവാന്‍ പെരേരയും പൂജാരയെ ഗാമേജും പുറത്താക്കി. ഇതുവരെ 67 പന്തുകള്‍ നേരിട്ട വിജയ്, ഏഴു ബൗണ്ടറികളോടെയാണ് 51 റണ്‍സെടുത്തത്. 22 പന്തുകള്‍ നേരിട്ട കോഹ്‌ലി മൂന്നു ബൗണ്ടറികളോടെ 17 റണ്‍സെടുത്തു.

തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയമെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ക്കാനാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര ഇറങ്ങുന്നത്.

കടുപ്പമുള്ള വിദേശ ടെസ്റ്റുകള്‍ക്കു മുന്‍പ് ടീം ഇന്ത്യയ്ക്കു കിട്ടുന്ന അവസാന ഹോം ടെസ്റ്റാണിത്.

Top