‘ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു’ മോദിക്ക് നന്ദി പറഞ്ഞ് ചൈനീസ് പത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയത ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസാണ്‌ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞത്‌.

നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പോലെയുള്ള നയങ്ങളും തീരുമാനങ്ങളും കാരണമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞതെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

ആനയും വ്യാളിയും (ഇന്ത്യയും ചൈനയും)തമ്മിലുള്ള പോരാട്ടത്തില്‍ ആനയ്ക്ക് കാലിടറിയെന്നാണ് തോന്നുന്നതെന്നും ഇത്ര വൈവിധ്യവും വലിപ്പവുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് ശ്രദ്ധയോടെയാവണമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ആയി കുറഞ്ഞതോടെ ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന ബഹുമതി ഇന്ത്യയില്‍ നിന്നും ചൈന തിരിച്ചു പിടിച്ചിരുന്നു.

നോട്ട് അസാധുവാക്കലിന് മുന്‍പുള്ള ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്.

Top