ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മാമാങ്കത്തിന് തീയതി കുറിച്ചു. 2020 ഫെബ്രുവരി ഏഴു മുതല്‍ 12 വരെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടിലാണ് ഓട്ടോ എക്‌സ്‌പോ അരങ്ങേറുക. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ വാഹനങ്ങളുടെ ഡിസൈന്‍, മോഡലുകള്‍, നൂതന പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വാഹന സംബന്ധമായ വിശാല എക്‌സിബിഷനാണ് നടക്കുക.
2020 ലെ ഓട്ടോ എക്‌സോപോയില്‍ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും. രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ പുതിയ ഇലക്ട്രിക് മോഡലുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.
ഓട്ടോമോട്ടീവ് കോമ്പണന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.