മുംബൈ: മാരുതിയുടെ വാഹന വില്പനയില്‍ 33.5 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി 2012 ഓഗസ്റ്റിനുശേഷം കാര്‍ വില്പനയില്‍ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ നേരിടുന്നത്. ജൂലായ് മാസത്തില്‍ 1,09,264 കാറുകളാണ് കമ്പനി വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1,64,369 വാഹനങ്ങള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
ചെറുകാറുകളായ ആള്‍ട്ടോയും വാഗണാറും 11,577 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37,710 എണ്ണമാണ് വിറ്റത്. 69.3 ശതമാനമാണ് ചെറുകാറുകളുടെ വില്പനയിലുണ്ടായ ഇടിവ്.
വില്പനയില്‍ സമാനമായ ഇടിവ് മറ്റ് വിഭാഗം കാറുകളിലുമുണ്ടായതായി മാരുതി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.