ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം

മേരിക്കയില്‍ നടക്കുന്ന ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം.

വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലെ മൂന്ന് റൗണ്ടുകളിലായി 194 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ലോകചാംപ്യനായത്.

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോകചാംപ്യന്‍ഷിപ്പ് ജേതാവാകുന്നത്.

1995ല്‍ കര്‍ണം മല്ലേശ്വരിയാണ് ലോകവേദിയില്‍ ഇതിനു മുമ്പ് സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യാക്കാരി.

Top