ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ ‘പരിധിയില്‍’ വന്നു, ‘അഗ്നിയില്‍’ ഞെട്ടി പാക്കിസ്ഥാനും ചൈനയും

ണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി – 5 -ല്‍ ഏഷ്യ മുഴുവന്‍ പരിധിയില്‍ വരും.ഉടന്‍ തന്നെ സൈന്യത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്ന ഈ അപകടകാരി വലിയ വെല്ലുവിളിയാണ് ചൈനക്കും പാക്കിസ്ഥാനും ഉയര്‍ത്തുന്നത്.

ലോകത്ത് അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തര കൊറിയ രാജ്യങ്ങള്‍ക്കു മാത്രമാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ളത്.

ചൈനയുടെ പക്കലുള്ള മിസൈലിനേക്കാള്‍ ഇരട്ടി പ്രഹര ശേഷിയുള്ള ഈ മിസൈല്‍ അമേരിക്കന്‍ ബാലിസ്റ്റിക് മിസൈലിനോട് കിടപിടിക്കുന്നതാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിനാണ് അഗ്‌നി -5 കൈമാറുന്നത്.

വന്‍ തോതില്‍ ഇന്ത്യ ബാലസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നത് വന്‍ ഭീഷണിയായാണ് ചൈനയും പാക്കിസ്ഥാനും കാണുന്നത്.

WhatsApp Image 2018-07-01 at 10.44.45 PM

നിമിഷ നേരം കൊണ്ട് ലക്ഷൃമിടുന്ന സ്ഥലങ്ങള്‍ കൃത്യതയോടെ ചാരമാക്കാന്‍ കഴിയും എന്നതാണ് അഗ്‌നി-5-നെ വ്യത്യസ്തമാക്കുന്നത്.

ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ആയുധ കരുത്തിലും തല ഉയര്‍ത്തി നില്‍ക്കാന്‍ ഇതോടെ ഇന്ത്യക്ക് കഴിയുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗ്‌നി-5ന്റെ ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നടന്നിരുന്നു. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് പിന്നീടുള്ള പരീക്ഷണങ്ങള്‍ നടത്തിയത്.

അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈല്‍. ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്‌നി മിസൈലാണ്.

യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോള്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാനും അഗ്‌നി-5-ന് കഴിഞ്ഞു.

WhatsApp Image 2018-07-01 at 10.44.44 PM

1550 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി-1, 2500 കിലോമീറ്റര്‍ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററിന്റെ മൂന്നാം പതിപ്പ്, അതിനുശേഷം 5000ല്‍ അധികം കിലോമീറ്റര്‍ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ചു വിജയിച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍.

അഗ്‌നി-5 മിസൈല്‍ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ ഇതിന്റെ സ്ഥാനം കണ്ടെത്തുകയില്ല. ഇന്ത്യയുടെ ഏതു കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണില്‍ വരെയും പറന്നെത്താന്‍ കഴിയുന്ന മിസൈലാണ് അഗ്‌നി-5. ഇതുതന്നെയാണ് ചൈനയുടെ ചങ്കിടിപ്പിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ആണവ പരീക്ഷണത്തിന് ശേഷമുള്ള വലിയ മുന്നേറ്റമാണിത്. ലോക രാഷ്ട്രങ്ങളെ ആകെ അമ്പരപ്പിക്കുന്ന നേട്ടമാണിത്.

Top