ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഉയരുന്നു. കഴിഞ്ഞമാസം ഇന്ധന ഉപഭോഗം കഴിഞ്ഞ 12 വര്‍ഷത്തെ മികച്ച നിരക്കിലേക്ക് ഉയര്‍ന്നു. 17.5 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞമാസം ഡിമാന്‍ഡിലുണ്ടായത്.
2014 ഏപ്രിലിനു ശേഷം രേഖപ്പെടുത്തുന്ന മികച്ച വളര്‍ച്ചയാണിത്. കഴിഞ്ഞമാസം ഇന്ത്യ ഉപയോഗിച്ചത് 1.52 കോടി ടണ്‍ ഇന്ധനമാണ്. ഡീസലിന്റെ ഉപഭോഗം 16.3 ശതമാനം വര്‍ദ്ധിച്ച് 63.4 ലക്ഷം ടണ്ണിലെത്തി.
എല്‍.പി.ജിയുടെ വില്പന 12.5 ശതമാനവും നാഫ്തയുടെ വില്പന 31.32 ശതമാനവും ഉയര്‍ന്നു.