ഇന്ത്യ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്നും അത് 2023 അവസാനമോ, 2024 ആദ്യമോ അവതരിപ്പിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും എൻജിനീയര്‍മാര്‍ക്കും അതിനു വേണ്ട എല്ലാ അനുമതികളും നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് 6ജി ടെക്‌നോളജിക്കായി സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിര്‍മിക്കുന്നുണ്ട്, ഇത് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങള്‍ക്കും നല്‍കാനായേക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സ്വന്തം 5ജി യുടെയും ജോലികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ കേന്ദ്ര സോഫ്റ്റ്‌വെയറുകളിലൊന്ന് 2022 മൂന്നാം പാദത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലം 2022 രണ്ടാം പാദത്തില്‍ നടന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ട്രായിക്ക് 5ജി ലേലത്തിനുള്ള റഫറന്‍സ് നല്‍കി കഴിഞ്ഞു. അതിനുള്ള കൂടിയാലോചനകള്‍ സംഘടിപ്പിക്കുകയാണ് ട്രായി ഇപ്പോള്‍. ഈ പ്രക്രിയ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ തീരും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇത് 49 ശതമാനമായിരുന്നു