ഇന്ത്യയുടെ പി.വി സിന്ധുവിന് സെമിയില്‍ തോല്‍വി

ടോക്യോ: ഇന്ത്യന്‍ താരം പി.വി.സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തായ് സു യിങ്ങിന്റെ വിജയം. സ്‌കോര്‍: 21-18, 21-12. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ സിന്ധുവിന് ആ മികവ് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുക്കാനായില്ല.

തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.

 

Top