ഫ്രഞ്ച് ഓപ്പണില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഢി – ചിരാഗ് ഷെട്ടി

ഡല്‍ഹി: ഫ്രഞ്ച് ഓപ്പണില്‍ മൂന്നാംതവണയും ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഢി – ചിരാഗ് ഷെട്ടി സഖ്യം. 2024-ല്‍ തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി.ഡബ്ല്യൂ.എഫ്. ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. പാരീസില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യരായ കൊറിയയുടെ കങ് മിന്യൂക് – സിയോ സെങ്ജെ സഖ്യത്തെയാണ് തോല്‍പ്പിച്ചത്.

പാരീസ് ഒളിമ്പിക്സിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. 2024-ലെ ആദ്യ കിരീടമാണ് ഇരുവരുടെയും ലക്ഷ്യം. ഈ വര്‍ഷം രണ്ട് ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. മലേഷ്യ മാസ്റ്റേഴ്സിലും ഇന്ത്യന്‍ ഓപ്പണിലുമാണ് നേരത്തേ ഫൈനലില്‍ പരാജയപ്പെട്ടത്.

21-13, 21-16 സ്‌കോറിനാണ് ഇന്ത്യന്‍ സീഡ് താരങ്ങളുടെ വിജയം. 40 മിനിറ്റോളം പോരാട്ടം നീണ്ടുനിന്നു. ജപ്പാന്റെ തകുറോ ഹോകി – യുഗോകൊബയാഷി സഖ്യവും ചൈനയുടെ ലീ ഝെ – യാങ് പോ സുവാന്‍ സഖ്യവും തമ്മില്‍ ഞായറാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിലെ വിജയികളുമായിട്ടാണ് ഫൈനലില്‍ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിവരിക.

Top