പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യൻ സഖ്യം. സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യമാണ് ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്. ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപിച്ചാണ് ഇരുവരുടെയും കിരീട നേട്ടം. ലോക റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരായ ഇന്ത്യൻ ജോഡി 21-13, 21 19 എന്ന സ്കോറിനായിണ് ലു ചിംഗ് യാവോ, യാംഗ് പോ ഹാൻ സഖ്യത്തെ തോൽപിച്ചത്.
സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ മൂന്നാമത്തെ വേൾഡ് ടൂർ കിരീടമാണിത്. ഇന്ത്യൻ ജോഡി ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിസിലും തോമസ് കപ്പിലും കിരീടം നേടിയിരുന്നു.