ന്യൂഡല്‍ഹി : ലോക ജനതയ്ക്ക് മുന്നില്‍ വീണ്ടും വിസ്മയം സൃഷ്ടിക്കാന്‍ ഇന്ത്യ.
ബഹിരാകാശത്ത് ചരിത്രം രചിക്കാനായി ചന്ദ്രയാന്‍ 2 റെഡിയായിക്കഴിഞ്ഞു.
ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ആളില്ലാത്ത പേടകം ചന്ദ്രയാന്‍ 2.
ചന്ദ്രയാന്‍ 1 വിക്ഷേപണം നടത്തി ഒരു ദശാബ്ദത്തിന് ശേഷമാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 2 നിര്‍വഹിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ 2 അടുത്ത വര്‍ഷം മാര്‍ച്ചിലാണ് പുതിയ ദൗത്യത്തിനായി പുറപ്പെടുക.
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 2 (ജി.എസ്.എല്‍.വി. എംകെ 2) ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 2 പേടകം വിക്ഷേപിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം.
3,250 കി.ഗ്രാം ഭാരമുള്ള ചാന്ദ്രയാന്‍ 2ന്‍ ഒരു പരിക്രമണപഥം, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉണ്ടാകും.
റഷ്യ രൂപകല്‍പ്പന ചെയ്യുന്ന അമ്പതു കി.ഗ്രാം റോവറിന് ആറ് ചക്രങ്ങള്‍ ഉണ്ടായിരിക്കും. അത് സൌരോര്‍ജത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. അത് തെക്ക് വടക്ക് ധ്രുവങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഇറങ്ങുകയും ഒരു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കുകയും ചെയ്യും.റോവര്‍ പരമാവധി 360ാ/വവേഗതയില്‍ 150കി.മീ. വരെ സഞ്ചരിക്കും.
ചന്ദ്രന് മുകളില്‍ സഞ്ചാരപഥത്തില്‍ പേടകം എത്തിയതിനു ശേഷം റോവര്‍ ഉള്‍ക്കൊള്ളുന്ന ലാന്റര്‍ പേടകത്തില്‍ നിന്ന് വേര്‍പെടുകയും ചാന്ദ്രമണ്ണില്‍ ഇറങ്ങുകയും ചെയ്യും. അതിനു ശേഷം റോവര്‍ ലാന്ററിന്റെ ഉയര്‍ന്ന ഭാഗത്തു നിന്ന് വേര്‍പെടും.
ചക്രങ്ങള്‍ ഘടിപ്പിച്ച റോവര്‍ ചന്ദ്രോപരിതലത്തിലെ പാറകയലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കും.
ഈ വിവരങ്ങള്‍ ചന്ദ്രയാന്‍ 2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും.
ചന്ദ്രയാന്‍ 1ന്റെ വിജയത്തിനു കാരണമായ ഡോ.മയില്‍സ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാന്‍ 2നു വേണ്ടി പ്രവര്‍ത്തിക്കുന്നത്.
ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍ 1ന്റെ വിക്ഷേപണത്തോടെ അമേരിക്ക, റഷ്യ, ജപ്പാന്‍, എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ പതാക ഉയര്‍ത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു.
2008ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യവാഹനം വിക്ഷേപിച്ചത്.
ചന്ദ്രയാന്‍1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2 ന്റെ ലക്ഷ്യം വളരെ വിപുലമാണ്.
പൂര്‍ണമായും വിജയമായിരുന്ന ചാന്ദ്രയാന്‍1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009മാര്‍ച്ച് 29നാണ് പ്രവര്‍ത്തനം നിലച്ചത്.