റീട്ടെയ്ല്‍ പണപ്പെരുപ്പം നേരിയ തോതില്‍ വര്‍ധിച്ച് 3.77 ശതമാനമായി മാറി

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം നേരിയ തോതില്‍ വര്‍ധിച്ച് 3.77 ശതമാനമായി മാറി. കഴിഞ്ഞ മാസം ഇത് 3.69 ശതമാനമായിരുന്നു. ഇത് 10 മാസത്തെ താഴ്ന്ന നിരക്കായിരുന്നു.

ധാന്യം, മാംസം, മത്സ്യം, പാല്‍ ഉത്പന്നങ്ങളുടെയും ഇന്ധനവില ഉയര്‍ന്നതുമാണ് പണപ്പെരുപ്പം നേരിയ തോതില്‍ വര്‍ധിച്ചത്. വിലക്കയറ്റം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.28 ശതമാനം ആയിരുന്നു പണപ്പെരുപ്പം. അതേസമയം പണപ്പെരുപ്പം ഈ മാസം 4 ശതമാനത്തില്‍ എത്തിയേക്കുമെന്നായിരുന്നു ആര്‍.ബി.ഐ.യുടെ അനുമാനം.

Top