ഇന്ത്യയുടെ സേവന കയറ്റുമതി 178 ബില്യണ്‍ ഡോളര്‍ കടന്നെന്ന് മന്ത്രി പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് വരുന്ന 75 ആഴ്ചകള്‍ക്കുള്ളില്‍ 75 യൂണികോണുകള്‍ ലക്ഷ്യമിടാന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് ഇന്ത്യന്‍ വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു. 2021 മാര്‍ച്ച് 12ന് ‘ആസാദി കാ അമൃത് മഹോത്സവിന്’ തുടക്കം കുറിച്ച ശേഷം 45 ആഴ്ചയ്ക്കുള്ളില്‍ 43 യൂണികോണുകള്‍ അധികമായി ആരംഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

നാസ്‌കോം ടെക് സ്റ്റാര്‍ട്ട്അപ്പ് റിപ്പോര്‍ട്ട് 2022 പുറത്തിറക്കുകയായിരുന്നു അദ്ദേഹം.സേവന മേഖലയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് കയറ്റുമതി കൈവരിച്ചതിന് ബിപിഒ ഉള്‍പ്പെടെയുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എനേബിള്‍ഡ് സര്‍വീസസ് വ്യവസായത്തെ ശ്രീ ഗോയല്‍ അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കിടയിലും, 2021 ഏപ്രില്‍ഡിസംബര്‍ മാസങ്ങളിലെ സേവന കയറ്റുമതി 178 ബില്യണ്‍ ഡോളര്‍ കടന്നതായി അദ്ദേഹം പറഞ്ഞു.

ഒഎന്‍ഡിസിക്ക് പ്രാധാന്യമുള്ള ‘യുപിഐ കാലമാണ്’ വരാനിരിക്കുന്നത് (ഡിജിറ്റല്‍ കൊമേഴ്‌സിനായുള്ള ഓപ്പണ്‍ നെറ്റ്‌വര്‍ക്ക്). ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഉദ്യമമായ, ഒഎന്‍ഡിസി ഇകൊമേഴ്‌സ്, കമ്പനികള്‍ക്കിടയില്‍ പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം സാധ്യമാക്കുകയും ചെറുതും വലുതുമായ എല്ലാ പങ്കാളികള്‍ക്കും തുല്യ അവസരം ഒരുക്കുകയും ചെയ്യും.

ഡിജിറ്റല്‍ കുത്തകകളെ നിയന്ത്രിക്കാനും വ്യവസായങ്ങളെ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാക്കിത്തീര്‍ക്കാനും, ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നവീകരണവും മൂല്യവര്‍ദ്ധനയും ശാക്തീകരണവും സാധ്യമാക്കുകയും ഇത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top