ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ടാബ്‌ലറ്റ് ഇറക്കുമതിയില്‍ 6 ശതമാനത്തിന്റെ ഇടിവ്. ഗവേഷണ സംരംഭമായ സെബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍)ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുന്‍ വര്‍ഷങ്ങളൈ അപേക്ഷിച്ച് 10,000-20,000 രൂപ വരെയുള്ള വിഭാഗത്തില്‍ 48 ശതമാനത്തിന്റെയും 5,000 രൂപയില്‍ കുറവുള്ള വിഭാഗത്തില്‍ 4 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി. അതേസമയം 20,000-30,000 രൂപയുടെ വിപണിയില്‍ 61 ശതമാനം ഇടിവാണുണ്ടായത്.
5,000-10,000 രൂപയുടെ ടാബ്ലെറ്റുകളുടെ ഇറക്കുമതിയില്‍ 26 ശതമാനവും ഇടിവുണ്ടായി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റവിന്‍ഡാണ് 34 ശതമാനം വിപണി വിഹിതം നേടി ഇന്ത്യയിലെ ടാബ്ലെറ്റ് വിപണിയില്‍ മുന്നിലുള്ളത്. 16 ശതമാനം വിപണി വിഹിതം നേടി ഐബാള്‍ രണ്ടാം സ്ഥാനത്തും 15 ശതമാനം വിപണി വിഹിതവുമായി സാംസംഗ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.
4ജി, 3ജി ടാബ്ലെറ്റുകളുടെ ഇറക്കുമതിയില്‍ യഥാക്രമം 15 ശതമാനവും 31 ശതമാനവും വര്‍ധന അനുഭവപ്പെട്ടു. നിലവില്‍ ഇന്ത്യയിലെ 4ജി ലഭ്യത 81. 56 ശതമാനമാണ്. ഇത് മുന്‍നിര്‍ത്തി രാജ്യത്തെ 4ജി വിപണിയില്‍ പ്രകടമായിട്ടുള്ള വളര്‍ച്ചാ പ്രവണത തുടരുമെന്നും സിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.