മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 284.01 പോയന്റ് നേട്ടത്തില്‍ 34,109.54ലിലും നിഫ്റ്റി 82.40 പോയന്റ് ഉയര്‍ന്ന് 10061.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, വാഹനം, എഫ്എംസിജി, ഫാര്‍മ ഓഹരികളിലെ കുതിപ്പാണ് സൂചികകളെ സ്വാധീനിച്ചത്.
ബിഎസ്ഇയിലെ 1639 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ല.
നെസ് ലെ,കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
വിപ്രോ, ഭാരതി ഇന്‍ഫ്രടെല്‍, എന്‍ടിപിസി,സീ എന്റര്‍ടെയന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.ഐടി, ലോഹം സൂചികകള്‍ മാത്രമാണ് നഷ്ടമുണ്ടാക്കിയത്.