വാരണസി: സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ഹൈദരാബാദിൽ നിന്ന് ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ഇൻറിഗോ വിമാനം അടിയന്തിരമായി വാരണാസി വിമാനത്താവളത്തിൽ ഇറക്കി.
ഹൈദരാബാദിൽ നിന്ന് ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഇന്റിഗോ 320 നിയോ വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. 144 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൃത്യസമയത്ത് പൈലറ്റിന് തകരാർ കണ്ടെത്താനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.