indigo airlines not Entrance in madani

abdul-nazar-madhani

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയില്‍ അനിശ്ചിതത്വത്തില്‍ .യാത്രക്കായി ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ മഅ്ദനിക്ക് ഇന്‍ഡിഗോ അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മ്അനിയെ കയറ്റാതെ വിമാനം പുറപ്പെട്ടു.

യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസ് പിഡിപി പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.

മഅ്ദനി സ്‌ഫോടന കേസിലെ പ്രതിയാണെന്നും അതുകൊണ്ട് വിമാനത്തില്‍ കൊണ്ടു പോകാന്‍ കഴിയില്ലെന്നുമാണ് ഇന്‍ഡിഗോ അധികൃതരുടെ നിലപാട്.

മഅ്ദനിക്ക് യാത്ര അനുവദിക്കണമെങ്കില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.

ഉച്ചയ്ക്ക് 12.55ന് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ കയറാനായി മഅ്ദനി രവിലെ പത്തു മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രോഗബാധിതയായ അമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി 8 ദിവസത്തെ അനുമതി മഅ്ദനിക്ക് അനുമതി നല്‍കിയിരുന്നു.

Top