ജീവനക്കാര്‍ യാത്രക്കാരനെ മർദിച്ചു ; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്യൂഡൽഹി : വിമാന യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ഒക്ടോബര്‍ 15നാണ് ചെന്നൈയില്‍ നിന്ന് ഡൽഹിയിൽ എത്തിയ രാജീവ് കട്യാലിനെയാണ് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫുകള്‍ മര്‍ദ്ദിച്ചത്.

വിമാനം ലാന്‍ഡ് ചെയ്തിട്ടും യാത്രക്കാരെ കയറ്റാനുള്ള ബസ് എത്താൻ വൈകിയതിനെ ചോദ്യം ചെയ്തതിനാണ് കട്യാലിനെ ഗ്രൗണ്ട് ജീവനക്കാര്‍ ഉപദ്രവിച്ചത്.

മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ സമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി. വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ഇന്‍ഡിഗോ യാത്രക്കാരനോട് മാപ്പു ചോദിച്ച് രംഗത്തെത്തിയത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ അസുഖകരമായ അനുഭവത്തെ ഞാന്‍ അംഗീകരിക്കുന്നു. ഇത് തങ്ങളുടെ സംസ്‌കാരമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട യാത്രക്കാരനോട് വ്യക്തിപരമായും അല്ലാതെയും നേരിട്ട് മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തിയതായും കുറ്റം ചെയ്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഘോഷ് വ്യക്തമാക്കി.

Top