യാത്രാ വിലക്കില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി; നിയമസഭ കയ്യാങ്കളി കേസില്‍ വിധി തിരിച്ചടിയല്ല: ഇ പി ജയരാജന്‍

കണ്ണൂർ: യാത്രാ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ ക്ഷമാപണം നടത്തിയെന്ന് ഇ പി ജയരാജൻ. ക്ഷമാപണം എഴുതി നൽകാത്തതിനാലാണ് ഇൻഡിഗോയിലെ യാത്ര ഒഴിവാക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നാണ് ജയരാജന്റെ പ്രതികരണം. നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നാണ് ജയരാജൻ ചോദിച്ചത്.

നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടും. പ്രതിയായത് കൊണ്ട് ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല. യുഡിഎഫ് എംഎൽഎമാരും ആക്രമിച്ചെങ്കിലും അത് ക്യാമറിയിൽ പതിഞ്ഞില്ല എന്നും ജയരാജൻ പറഞ്ഞു.

Top