ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയറിന് വീണ്ടും പണികിട്ടി. യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദിച്ചതിന്റെ പ്രശ്നങ്ങൾ അടങ്ങുന്നതിന് മുൻപാണ് അടുത്ത വിവാദം.
ഇത്തവണയും പണി കൊടുത്തത് ജീവനക്കാർ തന്നെയാണ്. ജീവനക്കാരന്റെ പിഴവ് കാരണം ശാരീരിക അവശതയുള്ള യാത്രക്കാരി വീല്‍ച്ചെയറില്‍ നിന്ന് താഴെവീണ് പരിക്കേറ്റതാണ് ഇന്‍ഡിഗോ എയറിന് നാണക്കേടായത്.
ലഖ്‌നൗ വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരിക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഉര്‍വശി പരിഖ് വിരെന്‍ എന്ന യാത്രക്കാരിയാണ് വീല്‍ ചെയറില്‍ നിന്ന് വീണത്. ഇവരെയും കൊണ്ട് ഇന്‍ഡിഗോ ജീവനക്കാരന്‍ പുറത്തേക്ക് വരുന്നതിനിടെ വീല്‍ചെയര്‍ നീങ്ങാതാകുകയും ബാലന്‍സ് തെറ്റി ഉര്‍വശി താഴെ വീഴുകയുമായിരുന്നു.
പരിക്കേറ്റ ഉര്‍വശിക്ക് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
എന്നാൽ സംഭവത്തില്‍ ജീവനക്കാരനെ ന്യായീകരിച്ച് ഇന്‍ഡിഗോ എയര്‍ രംഗത്തുവന്നു. അപകടം ജീവനക്കാരുടെ പിഴവല്ലെന്നാണ് വിമാന കമ്പനിയുടെ വാദം