ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാന സര്‍വീസായ ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 43 മടങ്ങ് വര്‍ധിച്ച് 1,203.14 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 27.79 കോടി രൂപ മാത്രമായിരുന്നു.
വരുമാനം 8,259.69 കോടി രൂപയില്‍ നിന്ന് 9,786.94 കോടി രൂപയായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ചരക്കുനീക്കം കൂടുതല്‍ വിപുലീകരിച്ചതുമാണ് വരുമാന വര്‍ധനയ്ക്കു കാരണം.