ബീഹാര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്. ബ്രിട്ടീഷുകാരെക്കാള്‍ മോശമായാണ് ഇന്ദിരാഗാന്ധി ഭരിച്ചതെന്നാണ് വിമര്‍ശം.
സൈറ്റിലെ ബീഹാറിന്റെ ചരിത്രം (ഹിസ്റ്ററി ഓഫ് ബീഹാര്‍) എന്ന ലേഖനത്തിലാണ് ഭരണത്തിലെ കൂട്ടുകക്ഷി കൂടിയായ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം. ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ഭരണം ഏകാധിപത്യപരമായിരുന്നെന്നും വിമര്‍ശനമുണ്ട്.
1917ല്‍ ചമ്പാരനില്‍ അടിച്ചമര്‍ത്തലിനെതിരെ സംസാരിച്ചപ്പോള്‍ ഗാന്ധിജിയോട് ബ്രിട്ടീഷുകാര്‍ കാട്ടിയതിനേക്കാള്‍ മോശമായാണ് അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനോട് ഇന്ദിര പെരുമാറിയതെന്നാണ് വിമര്‍ശനം. ജെപിയെ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുത്തുന്നതിന് തലേന്ന് അറസ്റ്റിലാക്കി കൊടും കുറ്റവാളികള്‍ക്കൊപ്പം തീഹാര്‍ ജയിലിലാക്കിയെന്നും വിമര്‍ശനത്തില്‍ പറയുന്നു.
വൃദ്ധനായ ജെപി സ്വാതന്ത്ര്യത്തിനായി ഇന്ദിരയുടെ പിതാവ് നെഹ്‌റുവിനൊപ്പം പോരാടിയെന്ന് പോലും കണക്കാക്കാതെയായിരുന്നു ക്രൂരമായ പെരുമാറ്റമെന്നും സൈറ്റ് പറയുന്നു.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.