ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഒരു കേണലടക്കം മൂന്ന് പേരാണ് കൊലപ്പെട്ടത് എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ചൈനീസ് പക്ഷത്തും കനത്ത ആള്‍നാശം സംഭവിച്ചു എന്നാണ് സൈന്യം നല്‍കുന്ന സൂചനയെന്നും ചൈനയുടെ ഭാഗത്തു നിന്ന് നഷ്ടമായത് കൊല്ലപ്പെട്ടതും പരിക്കേറ്റതും അടക്കം 43 പേരെയെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്തു.
Indian intercepts reveal that Chinese side suffered 43 casualties including dead and seriously injured in face-off in the Galwan valley: Sources confirm to ANI pic.twitter.com/xgUVYSpTzs
— ANI (@ANI) June 16, 2020