ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 13 പേര്‍ കൊല്ലപ്പെട്ടു. വ്യോമസേനയുടെ ഹെര്‍ക്യുലീസ് സി-130 വിമാനമാണ് തകര്‍ന്നത്.
മൂന്നു പൈലറ്റുമാരും 10 സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടകാരണം മോശം കാലാവസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം.
ടിമികയില്‍നിന്ന് വമേനയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്നു വിമാനം.
അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും സൈനികരുടെ മൃതദേഹങ്ങള്‍ വമേനയിലെത്തിച്ചുവെന്നും ഇന്തോനേഷ്യ രക്ഷാപ്രവര്‍ത്തന ഏജന്‍സി ഡയറക്ടര്‍ പറഞ്ഞു.
ടിമികയില്‍നിന്ന് പ്രാദേശിക സമയം 5.35നാണ് വിമാനം പറന്നുയര്‍ന്നത്. 6.13ന് വമേനയില്‍ എത്തേണ്ടതായിരുന്നു.
2015ല്‍ മറ്റൊരു ഹെര്‍ക്യുലീസ് വിമാനം തകര്‍ന്ന് 12 ജീവനക്കാരും 109 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. ജനവാസമേഖലയില്‍ തകര്‍ന്നുവീണ വിമാനത്തിനടിയില്‍പ്പെട്ടാണ് 22 പേര്‍ മരിച്ചത്.