ഇന്തോനേഷ്യയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലും വെസ്റ്റ് ജാവ പ്രവിശ്യയിലുമാണ് മദ്യദുരന്തമുണ്ടായത്. ഇനിയും നൂറിനടുത്ത് ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

നേര്‍പ്പിക്കാത്ത ആല്‍ക്കഹോളില്‍ ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പച്ചമരുന്നുകളും എനര്‍ജി ഡ്രിങ്കുകളും കലര്‍ത്തിയ മദ്യമാണ് ദുരന്തം വിതച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത്തരം മദ്യത്തില്‍ ഒരു വിതരണക്കാരന്‍ കീടനാശിനി ചേര്‍ത്തതായി പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദുരന്തത്തെ തുടര്‍ന്ന് പരിശോധനയില്‍ വന്‍തോതില്‍ വ്യാജമദ്യം കണ്ടെത്തിയതായും ഇത് വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ക്കു വിതരണം ചെയ്തുവരുന്നതാണെന്നും പൊലീസ് പറഞ്ഞു.

Top