ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25 പേര്‍ മരിച്ചു. 30ഓളം പേരെ കാണാതാവുകയും ചെയ്തു.
നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. മണ്ണിടിച്ചിലുണ്ടായ ഇടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച തുടങ്ങിയ കനത്ത മഴ നിലക്കാത്തത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
പെട്ടന്നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടി നടത്തിയ തെരച്ചിലില്‍ ഒന്‍പതു മൃതദേഹങ്ങളാണ് കണ്ടെടുത്തെന്ന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.